Friday 29 November 2013



കൊയിലാണ്ടി ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ 
യു പി വിഭാഗം നാടകമത്സരത്തില്‍
എ ഗ്രേഡോടുകൂടി  ഒന്നാം സ്ഥാനം നേടിയ 
ഊരള്ളൂര്‍ എം യു പി സ്കൂള്‍ ടീം.
"ലിംപോവിന്റെ വെയര്‍പ്പ്"

Friday 16 August 2013

   സംസ്കൃത നാടകം ഒന്നാം സ്ഥാനം (കാരയാട് യൂ പി എസ്)

 കൊയിലാണ്ടി ഉപജില്ല കലോല്‍സവത്തില്‍              യു പി വിഭാഗം സംസ്കൃതോല്‍സവത്തില്‍ ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് നേടിയ കാരയാട് യൂ  പി സ്കൂള്‍ ടീം



       കാരയാട്‌ ഈസ്റ്റ്‌ എ എല്‍ പി സ്‌കൂള്‍ പച്ചക്കറി വിളവെടുപ്പ്‌.






Tuesday 13 August 2013

      ഊരള്ളൂര്‍ എം യു പി സ്കൂളില്‍ വെച്ച് 2013 ആഗസ്ത് 13 ന് നടന്ന സ്വാതന്ത്ര്യ സമരചരിത്ര ക്വിസ്സ് മത്സരത്തില്‍ കൊല്ലം യു പി സ്കൂള്‍ ടിം ഒന്നാം സ്ഥാനവും, കാപ്പാട് ഇലാഹിയ സ്കൂള്‍ രണ്ടാം സ്ഥാനവും, ഊരള്ളൂര്‍ എം യു പി സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. സ്കൂള്‍ പി ടി എ യുടെ തീരുമാന പ്രകാരം തീരുമാനിച്ച കൊയിലാണ്ടി ഉപജില്ലാതല മത്സരത്തില്‍ 13 സ്കൂളുകള്‍ പങ്കെടുത്തു. ബഹു. അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്ത. ബഹു. കൊയിലാണ്ടി എ ഇ ഒ ശ്രീ.  മനോഹര്‍ ജൗഹര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.

ഊരള്ളൂര്‍ എം യു പി സ്കൂളില്‍ വെച്ച് നടന്ന സ്വതന്ത്ര്യ സമരചരിത്ര ക്വിസ്സ് വിജയികള്‍ക്ക് ബഹു. കൊയിലാണ്ടി എ ഇ ഒ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു.

ഊരള്ളൂര്‍ എം യു പി സ്കൂളില്‍ വെച്ച് നടന്ന സ്വതന്ത്ര്യ സമരചരിത്ര ക്വിസ്സില്‍ ഒന്നാം സ്ഥാനം നേടിയ കൊല്ലം യു പി സ്കൂള്‍ ടീം..
ഊരള്ളൂര്‍ എം യു പി സ്കൂളില്‍ വെച്ച് നടന്ന സ്വതന്ത്ര്യ സമരചരിത്ര ക്വിസ്സില്‍ രണ്ടാം സ്ഥാനം നേടിയ കാപ്പാട് ഇലാഹിയ്യ സ്കൂള്‍

ഊരള്ളൂര്‍ എം യു പി സ്കൂളില്‍ വെച്ച് നടന്ന സ്വതന്ത്ര്യ സമരചരിത്ര ക്വിസ്സില്‍ മൂന്നാം സ്ഥാനം നേടിയ ഊരള്ളൂര്‍ എം യു പി സ്കൂള്‍ ടീം..

Saturday 10 August 2013

സെപ്തംബറില്‍ നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ അപേക്ഷ ഓണ്‍ലൈന്‍ വഴി ആഗസ്റ്റ് 8 മുതല്‍ ആഗസ്റ്റ് 28 അഞ്ച് മണി വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ നല്‍കുന്നതിന് www.ktet.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.www.keralapareekshabhavan.in എന്ന വെബ്‌സൈറ്റിലെ K-TET2013 എന്ന ലിങ്ക് ക്ലിക്ക് ചെയ്തും അപേക്ഷ സമര്‍പ്പിക്കാം. കെ-ടെറ്റ് ചെലാന്‍ ഫോം ലഭിക്കുന്നതിന് കെ-ടെറ്റ് 2013 ചെലാന്‍ ഫോം എന്ന ലിങ്ക് ക്ലിക്ക് ചെയ്യണം. ഈ ചെലാന്‍ ഉപയോഗിച്ച് ബന്ധപ്പെട്ട ബാങ്കില്‍ ഫീസ് അടയ്ക്കണം. അതിനുശേഷം കെ-ടെറ്റ് ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് പരീക്ഷാഭവന്റെ സൈറ്റ് സന്ദര്‍ശിക്കുക.

Thursday 20 June 2013


       ആധാര്‍ രജിസ്ട്രേഷന്‍ നടത്തുമ്പോള്‍ നമുക്ക് Acknowledgement Copy/Resident Copy അഥവാ സ്ഥലവാസിക്കുള്ള പകര്‍പ്പ് എന്ന പേരില്‍ ഒരു പ്രിന്റൗട്ട് നല്‍കുമല്ലോ. അതുണ്ടെങ്കില്‍ നമുക്ക് കുട്ടിയുടെ ആധാര്‍ കാര്‍ഡ് തയ്യാറായോ എന്ന് പരിശോധിക്കാം.

സ്റ്റൈപ്പ് 1

ആദ്യം ഇ-ആധാര്‍ പോര്‍ട്ടിലേക്ക് പ്രവേശിക്കുക.


(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
പോര്‍ട്ടലിലേക്ക് 14 അക്കമുള്ള എന്‍റോള്‍മെന്റ് നമ്പര്‍ (Enrolment No) 14 അക്കമുള്ള തീയതിയും സെക്കന്റ് അടക്കമുള്ള സമയവും (dd/mm/yyyy hh:mm:ss) എന്ന ഫോര്‍മാറ്റില്‍ നല്‍കുക. ഇത് നമുക്ക് ലഭിച്ച പ്രിന്റൗട്ടില്‍ ഏറ്റവും മുകളിലായിത്തന്നെ നല്‍കിയിട്ടുണ്ടാകും. ഇവിടെ /, : തുടങ്ങിയ ചിഹ്നങ്ങളൊന്നും നല്‍കേണ്ടതില്ലെന്ന് പ്രത്യേകം ഓര്‍മ്മിക്കുക.

തൊട്ടു താഴെയുള്ള ഫീല്‍ഡില്‍ എന്റര്‍ ചെയ്യേണ്ടത് അതിനു താഴെയുള്ള imageല്‍ കാണുന്ന അക്കങ്ങളും അക്ഷരങ്ങളുമാണ്. ഇവയ്ക്കിടയില്‍ സ്പേസ് ഇടേണ്ടതില്ല.

തുടര്‍ന്ന് submit ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റൈപ്പ് 2

ആദ്യ സ്റ്റെപ്പ് തെറ്റുകളില്ലാതെ പൂര്‍ത്തിയാക്കിയാല്‍ ചുവടെ കാണുന്ന പേജ് പ്രത്യക്ഷപ്പെടും.

(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
ഇവിടെ നമ്മുടെ മൊബൈല്‍ നമ്പര്‍ നല്‍കി Submit ബട്ടണ്‍ അമര്‍ത്തുക.

സ്റ്റൈപ്പ് 3

ഈ സമയം Aadhaar പോര്‍ട്ടലില്‍ നിന്നും നമ്മള്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് ഒരു രഹസ്യകോഡ് ലഭിക്കും.
മൊബൈലില്‍ SMS രൂപത്തില്‍ ലഭിക്കുന്ന കോഡ് നല്‍കി (OTP No.) വീണ്ടും സബ്മിറ്റ് ചെയ്യുക.

(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)

സ്റ്റൈപ്പ് 4

ആധാര്‍ നമ്പര്‍ ഡൗണ്‍ലോഡ് ചെയ്യുവാനുള്ള ബട്ടണ്‍ അടങ്ങിയ പുതിയ പേജ് പ്രത്യക്ഷപ്പെടും.

(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പാസ് വേര്‍ഡ് ഉപയോഗിച്ചുമാത്രം തുറക്കാവുന്ന PDF രൂപത്തില്‍ ആധാര്‍ കാര്‍ഡ് ലഭിക്കും. പാസ് വേര്‍ഡ് എന്തായിരിക്കുമെന്നത് മുകളില്‍ വന്നിരിക്കുന്ന പേജിന്റെ താഴെയായി ചുവന്ന മഷിയില്‍ രേഖപ്പെടുത്തിയിരിക്കും. മിക്ക അവസരത്തിലും നാം നല്‍കിയ പിന്‍കോഡ് ആയിരിക്കും പാസ് വേര്‍ഡ്. ഇനി ഡൗണ്‍ലോഡ് ചെയ്തോളൂ...നിങ്ങളുടെ ആധാര്‍ കാര്‍ഡ്...