Wednesday 23 January 2013

സ്പാര്‍ക്കില്‍ ലീവ് സറണ്ടര്‍ ബില്‍ പ്രോസസ്സ് ചെയ്യാം..

              സ്പാര്‍ക്കില്‍ ലോഗിന്‍ ചെയ്ത്  രണ്ടാമത്തെ ടാബ് (സര്‍വ്വീസ്സ് മാറ്റേഴ്) വഴി ലീവ്-ലീവ് അക്കൗണ്ട് മെനു എടുക്കുക. 

ഇപ്പോള്‍ കാണുന്ന വിന്‍ഡോയില്‍ ഔഫീസ് സെലക്ട് ചെയ്ത് എംപ്ലോയിയുടെ പേര് സെലക്ട് ചെയ്യുക.

എന്റര്‍ ഓപ്പണിങ് ബാലന്‍സ് ടിക് ചെയ്ത് ആസ് ഓണ്‍ ഡേറ്റ് കൊടുക്കുക (ഉദാ. 01-01-2013) നമ്പര്‍ ഓഫ് ഡെയ്സില്‍ സറണ്ടര്‍ ചെയ്യേണ്ട ആക്ച്വല്‍ ദിവസം (ആകെ ദിവസം x30/61)എത്ര എന്ന് ചേര്‍ക്കുക .പ്രൊസീഡ് ക്ലിക്ക് ചെയ്യുക. അപ്പോള്‍ "Date less than last leave account date not allowed" എന്ന മെസ്സേജ് കാണാം. ഒ കെ ക്ലിക്ക് ചെയത് വിടുക.അത് പിന്നീട് ശ്രദ്ദിക്കേണ്ടതില്ല. ഇതു പോലെ സറണ്ടര്‍ ചെയ്യാന്‍ ഉദ്ദേശ്ക്കുന്ന എല്ലാ ജീവനക്കാരുടെയും ഡാറ്റ എന്റര്‍ ചെയ്യുക.

അതിന് ശേഷം വീണ്ടും സര്‍വ്വീസ് മേറ്റോഴ്സ്- ലീവ്- ലീവ് സറണ്ടര്‍ ഓര്‍ഡര്‍ എടുക്കുക.കാണുന്ന വിന്‍ഡോയില്‍ സാങ്ഷന്‍ നമ്പര്‍ കോളത്തില്‍ മേലധികാരി (ഹേഡ്മാസ്റ്റര്‍) യുടെ പ്രോസീഡിങ്സ് നമ്പര്‍ ചേര്‍ത്ത് ജിവനക്കാരുടെ പേരുകള്‍ ഓരോന്നായി സെലക്ട് ചെയ്ത് അപേക്ഷ തിയ്യതി, നേരത്തേ നല്‍കിയ ദിവസത്തിന്‍റെ എണ്ണം ഏത് ദിവസത്തേ ആസ്പദമാക്കിയാണോ സറണ്ടര്‍ ചെയ്യുന്നത് എന്നിവ ചേര്‍ത്ത് ഇന്‍സര്‍ട്ട് ചെയ്തത് കഴിഞ്ഞതിന് ശേഷം View/print Memo ക്ലിക്ക് ചെയ്ത് Generate Report of Print ക്ലിക്ക് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.
പിന്നീട് സാലറി മേറ്റേഴ്സ് വഴി-പ്രോസസ്സിങ്- ലീവ് സറണ്ടര്‍-ലീവ് സറണ്ടര്‍ എടുത്ത് ഡിഡിഒ കോഡ് ബില്‍ ടൗപ്പ് എന്നിവ സെലക്ട് ചെയ്ത് കഴിഞ്ഞാല്‍ നമ്മള്‍ നേരത്തേ ഡീറ്റേല്‍സ് നല്കിക ജീവനക്കാരുടെ ലിസ്റ്റ് കാണാം. ഓരോരുത്തരുടെയും പേരിന് നേരെ ടിക് മാര്‍ക്ക് ചെയ്ത് സബ്മിറ്റ് ചെയ്യുക.

ബില്‍സ് ആന്‍ഡ് ഷഡ്യൂള്‍സ് ക്ലിക്ക് ചെയ്ത് ലീവ് സറണ്ടര്‍-ലീവ്സറണ്ടര്‍ ബില്‍ വഴി ബില്ല് പ്രിന്റ് എടുക്കാം.
ബില്ല് ക്യാഷ് ചെയ്ത ഉടന്‍ തന്നെ എന്‍ക്യാഷ്മെന്‍റ് ഡീറ്റേല്‍സ് കൊടുക്കാന്‍ മറക്കരുത്..

No comments:

Post a Comment