Saturday 9 March 2013

സ്പാര്‍ക്ക് ഡാറ്റാ ലോക്കിങ്...

2013 മാര്‍ച്ച് മാസത്തെ ശമ്പളബില്‍ പ്രോസസ് ചെയ്യുന്നതിന് മുമ്പായി സ്പാര്‍ക്കില്‍ എല്ലാ ജീവനക്കാരുടെയും ഡീറ്റേല്‍സ് ചേര്‍ത്ത് ഡാറ്റാ ലോക്ക് ചെയ്യണമല്ലോ?

        ഡാറ്റാ ലോക്ക് ചെയ്യുന്നതിനു മുമ്പ് രേഖപ്പെടുത്തിയ എല്ലാ വിവരങ്ങളും  ശരിയാണെന്ന് പ്രധാനാധ്യാപകന്‍ ഉറപ്പ് വരുത്തുക. 

      ഡാറ്റാ ലോക്ക് ചെയ്യുന്നതിനു മുമ്പ് ഇത് വരെ ശരിയായ കണ്ട്രോളിങ്ങ് ഓഫീസറെ സെറ്റ് ചെയ്തിട്ടില്ലെങ്കില്‍, Service Matters – Controlling Officers ല്‍ Office തെരഞ്ഞെടുത്ത് Enter Details of New Head of Office ന് താഴെ Head of Office നെ സെലക്ട് ചെയ്ത് Confirm ചെയ്യുക. അല്ലാത്ത പക്ഷം തിരുത്തലുകള്‍ ആവശ്യമായി വന്നാല്‍ അണ്‍ലോക്ക് ചെയ്യാന്‍ കഴിയാതെ വരും..

       അതിനുശേഷം താഴെകാണുന്ന വിന്‍ഡോയില്‍ പോയി ഓരോ അധ്യാപകരുടെയപം ഡാറ്റകള്‍ ആവശ്യാനുസരണം ലോക്ക് ചെയ്യാം. Administration-Lock Employee Records എടുത്ത് സ്കൂള്‍, എംപ്ലോയിയുടെ പേര് എന്നിവ സെലക്ട് ചെയ്താല്‍ വിന്‍ഡോ കാണാം.

 പിന്നീട് എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമായി വന്നാല്‍ Administration-Unlock Employee Records എടുത്ത് മതിയായ കാരണം നല്‍കിയാല്‍ മതി. തിരുത്തലുകള്‍ ആവാം...

കമെന്‍റുകള്‍ ആവാം..





No comments:

Post a Comment